Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Development Plan

വ​രു​ന്നു വി​ക​സ​ന വി​പ്ല​വം; കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കു​ക​യെ​ന്ന​ത് ത​ന്‍റെ സ്വ​പ്നം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ തു​റ​മു​ഖ ന​ഗ​ര​മാ​ക്കു​ക​യാ​ണ് ത​ന്‍റെ സ്വ​പ്ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ഇ​തി​നാ​യി സം​സ്ഥാ​ന​ത്തെ ര​ണ്ട് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ങ്ങ​ളെ​യും ഒ​രു ക​ണ്ടെ​യ്‌​ന​ർ ടെ​ർ​മി​ന​ലി​നെ​യും 17 മി​നി തു​റ​മു​ഖ​ങ്ങ​ളെ​യും പ​ര​സ്പ​രം ഏ​കോ​പി​പ്പി​ക്കും.

ഇ​തു കൂ​ടാ​തെ കേ​ര​ള​ത്തെ ദ​ക്ഷി​ണേ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഏ​വി​യേ​ഷ​ൻ ഹ​ബാ​ക്കി മാ​റ്റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ 10,000 ചെ​റു​കി​ട-​ഇ​ട​ത്ത​രം വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക സ​ഹാ​യം ന​ൽ​കും. ബ​ജ​റ്റി​ൽ ഇ​തേ​ക്കു​റി​ച്ചു​ള്ള പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും.

പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ശ​ക്ത​മാ​യി തി​രി​ച്ചു​പി​ടി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യി ആ​ധു​നി​ക​വ​ൽ​ക്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ഹ​രി​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ ല​ഹ​രി ശൃം​ഖ​ല​യെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ർ​ക്കാ​രി​ന്‍റെ ന​യ​രാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി ത​ള്ളി. അ​വ​രു​ടെ ന​യ​മ​ല്ല മ​റി​ച്ച് ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത പു​തി​യ സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​ണ് ത​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up